08:22am 08 September 2026
NEWS
വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി
10/02/2026  11:05 AM IST
ചെറുകര സണ്ണിലൂക്കോസ്
വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

 

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. 

കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്. 

ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.

ഒന്നര വര്‍ഷമായി വെണ്ടറപ്പിളളി അപാര്‍ട്ട്‌മെന്റില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. 

യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന്‍ നമ്പൂതിരിക്ക് പണം നഷ്ടമായത്. ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം. 

ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്കുളളില്‍ മൂന്നുകോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. 

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img