08:31pm 28 October 2026
NEWS
കേരള ലോട്ടറിയുടെ വ്യാജവിപണനം തടയും : മുഖ്യമന്ത്രി വി.ഡി സതീശന്‍
28/10/2026  03:25 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരള ലോട്ടറിയുടെ വ്യാജവിപണനം  തടയും : മുഖ്യമന്ത്രി വി.ഡി സതീശന്‍

 

കേരള പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറിയുടെ നിര്‍മ്മാണവും വില്‍പ്പനയും, ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഖജനാവിന് ഉണ്ടാകുന്നത്. കൂടാതെ ലോട്ടറി തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളും തുടങ്ങി ലോട്ടറി മേഖലയിലുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഇതുണ്ടാക്കുന്നുണ്ട്.  വലിയ ഒരു ലോബിയായിട്ട്, വലിയ ഒരു ക്രൈമായിട്ട് ഇത് മാറുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലെയുള്ള ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്. 

ലോട്ടറി വകുപ്പ് കര്‍ശന നടപടിയാണ് എടുക്കുന്നത്. ലോട്ടറി റഗുലേഷന്‍ ആക്ട് അനുസരിച്ച് ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്. വലിയ ഒഫന്‍സ് ആണ് ഇവര്‍  ചെയ്യുന്നത്. വ്യാപകമായി വ്യാജ ലോട്ടറി അടിച്ച് വില്‍ക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമാണെന്ന രീതിയില്‍ ആളുകളെ കബളിപ്പിക്കുകയും ചെറിയ സമ്മാനം നല്‍കിയും വലിയ സമ്മാനം ലഭിച്ചാല്‍ ഫോണ്‍ ഓഫ് ചെയ്തു പോകുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. ഈ തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വലിയ നഷ്ടം സര്‍ക്കാരിന്റെ ഖജനാവിന് ഇതു മൂലം ഉണ്ടാകുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img