12:51am 12 November 2026
NEWS
ഫേക്ക് കോളുകൾ വർദ്ധിക്കുന്നു: സൈബർ ഏജൻസിയുടെ അടിയന്തര മുന്നറിയിപ്പ്
25/11/2025  07:38 PM IST
nila
ഫേക്ക് കോളുകൾ വർദ്ധിക്കുന്നു: സൈബർ ഏജൻസിയുടെ അടിയന്തര മുന്നറിയിപ്പ്

ദോഹ: ടെലികോം സേവനദാതാക്കvളെന്ന പേരിൽ വ്യാജ കോളുകൾ വർധിച്ചുവരുന്നതായി National Cyber Security Agency മുന്നറിയിപ്പ് നൽകി. OTP കോഡുകൾ ചോദിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പ്രവേശിക്കുക, വ്യക്തിഗത ഡാറ്റ ലംഘിക്കുക, കൂടുതൽ തട്ടിപ്പുകൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ കോളുകൾ നടക്കുന്നത്.ഏജൻസി, സ്ഥിരീകരണ കോഡ് ആരും ചോദിച്ചാലും നൽകരുതെന്ന്, കൂടാതെ വിളിക്കുന്നവരുടെ തിരിച്ചറിയൽ നിർബന്ധമായും പരിശോധിക്കണമെന്ന്
സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ്നൽകി.
തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി, Telecommunications Regulatory Authority (TRA) ഫോൺ സ്‌ക്രീനിൽ സ്ഥാപനത്തിന്റെ യഥാർത്ഥ പേര് പ്രദർശിപ്പിക്കുന്ന സേവനവും ഒരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img