
കൊച്ചി: കെപിസിസി ആഹ്വാന പ്രകാരം നടക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന യാത്ര വിശ്വാസ സംരക്ഷണ യാത്ര നാളെ (16.10.2025) ജില്ലയില്‍ലെത്തും. രാവിലെ പത്തുമണിക്ക് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ഉമ്മന്‍ചാണ്ടി സ്‌ക്വയറിലും, മൂന്നു മണിക്ക് തൃപ്പുണിത്തുറ മുന്‍സിപ്പല്‍ ഓഫീസിന് സമീപവും സ്വകീരണം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി, കാലടി, കളമശ്ശേരി, കരുമാലൂര്‍, പറവൂര്‍, വടക്കേക്കര, വൈപ്പിന്‍, പള്ളിപ്പുറം ബ്ലോക്കുകളിലെ പ്രവര്‍ത്തകരും, തൃപ്പൂണിത്തുറയിലെ പരിപാടിയില്‍ തൃപ്പൂണിത്തുറ, ഇടക്കൊച്ചി, കൊച്ചി നോര്‍ത്ത്, കൊച്ചി സൗത്ത്, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃക്കാക്കര, വൈറ്റില, മുളന്തുരുത്തി ബ്ലോക്കുകളിലെ പ്രവര്‍ത്തകരും അണിചേരും.
ഇന്നലെ തൃത്താലയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്ത യാത്ര വടക്കാഞ്ചേരിയില്‍ സമാപിച്ചു. ഇന്ന് തൃശൂര്‍ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് നാളെ എറണാകുളം ജില്ലയിലെത്തുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗം ടിഎന്‍ പ്രതാപന്‍ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ചന്ദ്രന്‍, കെപി ശ്രീകുമാര്‍ എന്നിവര്‍ ജാഥാ മാനേജര്‍മാരുമാണ്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് മൂവാറ്റുപുഴ വെള്ളൂര്‍ കുന്നം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍, കോതമംഗലം, കവളങ്ങാട്, പെരുമ്പാവൂര്‍, കുറുപ്പുംപടി, പട്ടിമറ്റം, പുത്തന്‍കുരിശ്, പിറവം തുടങ്ങിയ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Photo Courtesy - Google








