02:39pm 23 October 2026
NEWS
കബറിങ്കലേക്ക് പദയാത്രികരായി വിശ്വാസ സമൂഹം
22/08/2025  07:03 PM IST
nila
കബറിങ്കലേക്ക് പദയാത്രികരായി വിശ്വാസ സമൂഹം

ചെങ്ങന്നൂർ :-  മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെൻ്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽ നിന്നും പദയാത്ര നടന്നു. പദയാത്ര ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പ്രാർത്ഥിച്ച് ഉത്ഘാടനം  ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ പദയാത്രയിൽ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി  ഫാ. പി. കെ കോശി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് അമയിൽ,  വെരി.റവ. മാമ്മൻ തോമസ് കോർ എപ്പിസ്ക്കോപ്പാ, ഫാ.മത്തായി കുന്നിൽ, ഫാ. സെബി തോമസ്, ഫാ. എൽവിൻ തോമസ് , ഫാ. ജോസഫ് കുര്യാക്കോസ്. ഫാ. ബിജു ടി മാത്യു,,  ഫാ.ജിജോ കെ.ജോയി,   ഫാ. ഡോ. ഏബ്രഹാം കോശി, ഫാ.ജിയോ എം. സോളമൻ, ഫാ. ഐപ്പ് പി. സാം , ഫാ. റിങ്കു ചെറിയാൻ, രാജൻ മത്തായി, സജി പട്ടരുമഠം  , ബാബു അലക്സാണ്ടർ, എബി കെ. ആർ ,   റെജി ജോർജ്, ഡോ. ജേക്കബ് ഉമ്മൻ, സതീഷ് മാണിക്കശേരിൽ, ജി. ഏബ്രഹാം,  , അപ്രേം കുന്നിൽ, സി.കെ. റെജി എന്നിവർ നേതൃത്വം നല്കി.  വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഓതറ ദയറായിൽ നടന്ന യോഗത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രസംഗം നടത്തി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം എന്നിവ നടന്നു. 9 മണി മുതൽ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ അഖണ്ഡ പ്രാർത്ഥന നടന്നു.
ഇന്ന് രാവിലെ പ്രഭാതനമസ്കാരത്തിനു ശേഷം നടക്കുന്ന വി. കുർബാനക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ശ്ലൈഹിക വാഴ്‌വ് , ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും. 11 മണി മുതൽ ആരാധനാസംഗീത മത്സരം നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img