NEWS
വിമുക്ത സൈനികർക്ക് 1000 തൊഴിലവസരം ഒരുക്കി കൊച്ചിയിൽ മേള
21/01/2026 11:26 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: വിമുക്ത ഭടൻമാർക്ക് ആയിരത്തിലേറെ തൊഴിൽ അവസരങ്ങളിലേക്ക് വാതിൽ തുറന്ന് നാവികസേന. കൊച്ചി നേവൽ ബെയ്സിൽ വിമുക്ത ഭടൻമാർക്ക് വേണ്ടി സംഘടിപ്പിച്ച മേളയിൽ മൾട്ടിനാഷണൽ ഉൾപ്പെടെ 43 കമ്പനികൾ പങ്കെടുത്തു. എണ്ണൂറോളം വിമുക്ത ഭടൻമാരാണ് തൊഴിൽ തേടി മേളയിലെത്തിയത്. ദക്ഷിണ നാവിക സേനാ ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപ്പൽ കുണ്ടു തൊഴിൽമേള ഉദ്ഘാടനം ചെയ്തു. പോപ്പുലർ വെഹിക്കിൾസ് മാനവവിഭവശേഷി വൈസ് പ്രസിഡൻ്റ് കെ.ജെ. ബെന്നി കോർപ്പറേറ്റ് ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. കൊച്ചി കപ്പൽ നിർമാണശാല, ഭാരത് ഇലക്ട്രോണിക്സ്, പോപ്പുലർ മോട്ടോഴ്സ് തുടങ്ങിയ വമ്പൻമാർ തൊഴിൽ അവസരങ്ങളുമായി മേളയുടെ ഭാഗമായി. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡയറക്റ്ററേറ്റ് ജനറൽ റീസെറ്റിൽമെൻ്റാണ് (ഡി ജി ആർ ) വിമുക്ത ഭടൻമാർക്കായി തൊഴിൽ മേള സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








