04:02am 08 November 2026
NEWS
വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള
23/03/2025  04:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു: പി.എസ്. ശ്രീധരന്‍ പിള്ള

കൊച്ചി: വൈക്കം സത്യഗ്രഹത്തെ ചരിത്രപരമായി വിലയിരുത്തുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടുവെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രമുഖ വ്യവസായിയും എസ്എന്‍ഡിപി യോഗം കുന്നത്തുനാട് യൂണിയന്‍ ചെയര്‍മാനുമായ കെ.കെ. കര്‍ണനെക്കുറിച്ച് ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എന്‍.പി. സജീവ് എഴുതിയ കര്‍ണപര്‍വ്വം എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ ചിന്താധാരകളെ ഹനീഭവിക്കുകയാണ്. വൈക്കം സത്യഗ്രഹത്തിന് നിദാനമായത് ശ്രീനാരായണ ഗുരുദേവന്റെ സന്ദര്‍ശനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം ഓള്‍ ഇന്ത്യ റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടാര്‍സെ സൈനി അധ്യക്ഷത വഹിച്ചു. പുസതകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ദി റൈസ് ആന്‍ഡ് റൈസ് ഓഫ് കര്‍ണന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ പ്രകാശനം ചെയ്തു. ജസ്റ്റിസ് കെ. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ആലുവ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ധര്‍മ്മചൈതന്യ, സി.എന്‍. മോഹനന്‍, പൗര്‍ണമിക്കാവ് ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രന്‍, എംഎല്‍എമാരായ റോജി. എം. ജോണ്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കേരള റൈസ് മല്‍ ഓണേഴ്‌സ് അസേസിയേഷന്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍, എം.പി. സദാനന്ദന്‍, കെ.വി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി. സജീവ് പുസ്തക പരിചയം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img