03:26am 30 April 2026
NEWS
'96' ഫെയിം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍
06/10/2025  03:32 PM IST
Cinema desk
 96 ഫെയിം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍

തമിഴിൽ റിലീസായി സൂപ്പർഹിറ്റായ '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേംകുമാർ അടുത്ത് 'ചിയാൻ' വിക്രമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. അതിന് ശേഷം തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടനായ ഫഹദ് ഫാസിലിനെ നായകനാക്കിയും പ്രേംകുമാർ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ് എന്നുള്ള വാർത്തയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത വിക്രം നായകനാകുന്ന ചിത്രത്തിന് മുൻപായി ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണത്രെ പ്രേംകുമാർ ഒരുക്കാൻ പോകുന്നത്. വിക്രം നായകനാകുന്ന ചിത്രം ചില കാരങ്ങളാൽ മാറ്റിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറായ ഐശ്വരി ഗണേഷിന്റെ 'വേൽസ് ഫിലിംസ് ഇന്റർനാഷണൽ' ആണ്. നിർമ്മാതാവായ  ഐശ്വരി ഗണേഷ് തന്നെയാണ് പ്രേംകുമാർ, ഫഹദ് ഫാസിൽ ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിൽ ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരുന്നതായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img