09:22pm 25 June 2026
NEWS
പാട ശേഖരങ്ങളിൽ ജല ലഭ്യതയും കിണറുകളിൽ ശുദ്ധജല ക്ഷാമവും നേരിടുന്നു
25/06/2026  07:59 PM IST
nila
പാട ശേഖരങ്ങളിൽ ജല ലഭ്യതയും കിണറുകളിൽ ശുദ്ധജല ക്ഷാമവും നേരിടുന്നു

പാണ്ടനാട് : ചെങ്ങന്നൂർ താലൂക്കിലെ നദികളുമായി ബന്ധപ്പെട്ട ഇടത്തോടുകൾ വർഷങ്ങളായി ജലം ഒഴുകി മണ്ണടിഞ്ഞു നികന്നുപോയതിനാൽ വേനൽ കാലത്തു നീരോഴുക്ക് സാധ്യത കുറവാണ്. തന്മൂലം പാട ശേഖരങ്ങളിൽ ജല ലഭ്യതയും കിണറുകളിൽ ശുദ്ധജല ക്ഷാമവും നേരിടുന്നു. വേനൽകാലത്തു നദിയിൽ ജലനിരപ്പ്  താഴുന്നതും ഇടത്തോടുകളിലും കിണ റുകളിലും വെള്ളം കുറയാൻ കാരണമാകുന്നു. പാണ്ടനാട് ഇല്ലിമലത്തോട്, പ്രയാർ പുല്ലാംതോട്, പാണ്ടനാട് നോർത്ത് തൂമ്പിൽ തോട്, മുതവഴി ഇടക്കടവ് എന്നീ പാണ്ടനാട്ടിലെ  കൃഷിനിലങ്ങളിൽ പണ്ടുമുതലേ ജലസേചനത്തിന്  ഉപയോഗിച്ച് വിജയകരമായി കൃഷി ചെയ്തിരുന്നു. എന്നാൽ കനാൽ വന്നതോടെ ഇവയൊക്കെ സംരക്ഷണം ലഭിക്കാതായി. കനാൽ ജലം പലപ്പോഴും കിട്ടാ ഖനിയായി. അറ്റകുറ്റ പ്പണികൾ  യഥാസമയം നടക്കുന്നില്ല. ഇവയൊക്കെ പുതിയ സർക്കാർ ഏറ്റെടുത്തു പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് പാണ്ടനാട് മണ്ഡലം നേതൃയോഗം ചേർന്ന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ മോൻസി കാപ്ളാശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഉന്നതധികാര സമിതി അംഗം ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഗണേഷ് പുലിയൂർ, സംസ്ഥാന നേതാക്കളായ സാം മല്ലാശ്ശേരി, ഡോ.ഷിബു ഉമ്മൻ, കെ. വി. വർഗീസ് എന്നിവരും ജില്ലാ നേതാക്കളായ സജി നെല്ലൂപറമ്പിൽ,ജോസ് പാണ്ടനാട്,റോയി അപ്പിലിമഠത്തിൽ, ജോൺസൻ ഇടശ്ശേരിയത്ത്, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img