10:20pm 11 November 2026
NEWS
നേത്ര ചികിത്സ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും
15/11/2025  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നേത്ര ചികിത്സ ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും
HIGHLIGHTS

എറണാകുളം പ്രസ്‌ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നൽകുനൻ പ്രിവിലേജ് കാർഡ് വിതരണം ടി ജെ വിനോദ് എം എൽ എയുടെ സാന്നിധ്യത്തിൽ  ഐ എം എ കൊച്ചിൻ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ നിർവഹിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി ഷജിൽകുമാർ, ഹുസ്സൈൻ കൊടിഞ്ഞി,  ഡോ. പ്രവീൺ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷൻ റീജിയണൽ മാനേജർ എയ്‌ജോ ജോസഫ് തുടങ്ങിയവർ സമീപം.

കൊച്ചി: എറണാകുളം പ്രസ്‌ക്ലബും ഐ ഫൗണ്ടേഷനുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്കായി നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്‌ക്ലബ് അംഗങ്ങൾക്കായി ഐ ഫൗണ്ടേഷൻ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡ് വിതരണോദ്‌ഘാടനവും നടന്നു. പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പ്രിവിലേജ് കാർഡ്  വിതരണോദ്‌ഘാടനം ഐ എം എ കൊച്ചിൻ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ നിർവഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷനായിരുന്നു. ഡോ. പ്രവീൺ മുരളി, ഡോ.ഉമേഷ് കൃഷ്ണ, ഐ ഫൗണ്ടേഷൻ റീജിയണൽ മാനേജർ എയ്‌ജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം ഷജിൽകുമാർ  സ്വാഗതവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്‌ഥാന സെക്രട്ടറി ടി പി പ്രശാന്ത് നന്ദിയും പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img