NEWS
പ്രസ്‌ക്ലബിൽ നേത്ര പരിശോധന ക്യാംപ് നടത്തി
18/07/2026 06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ എറണാകുളം പ്രസ്‌ക്ലബിൽ നേത്ര പരിശോധന ക്യാംപ് നടത്തി. മാധ്യമപ്രവർത്തകരും മാധ്യമ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. മുഹമ്മദ് ഷിയാസ് എംഎൽഎ ക്യാംപ് ഉദ്‌ഘാടനം ചെയ്തു. എറണാകുളം പ്രസ്‌ക്ലബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രസ്‌ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഷിയാസ് പറഞ്ഞു. പ്രസ്‌ക്ലബ് അംഗങ്ങൾക്കായി അഹല്യ ആശുപത്രി നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണോദ്‌ഘാടനവും മുഹമ്മദ് ഷിയാസ് നിർവഹിച്ചു. അഹല്യ ഐ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ സനോജ്, സപ്പ്ളൈകോ അസി. മാർക്കറ്റിങ് മാനേജർ ഡോ. സജീവ് പോൾ, പ്രസ്‌ക്ലബ് പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










