07:07pm 11 November 2026
NEWS
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല
01/11/2025  03:36 PM IST
nila
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ നടന്മാരായ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല. കമൽഹാസൻ ചെന്നൈയിലും മോഹൻലാൽ ദുബായിലുമുള്ള മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. അതേസമയം, ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാനായി മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലുമണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021-ൽ രണ്ടാം പിണറായി മന്ത്രിസഭ രൂപം കൊണ്ടതിനു പിന്നാലെ പ്രഖ്യാപിച്ച പദ്ധതിയുടെ മൂന്നുഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഈ പ്രഖ്യാപനം.

പരിപാടിയുടെ ഒരുക്കങ്ങൾക്ക് സർക്കാർ ചെലവഴിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിദാരിദ്രർക്കായി അനുവദിച്ച 52.80 കോടി രൂപയിൽ നിന്നാണ് ഈ തുക കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശവകുപ്പ് ഒക്ടോബർ 26ന് പുറത്തിറക്കി. ഇതോടെ വാസസ്ഥലത്തിനായുള്ള ഫണ്ട് 51.30 കോടിയായി കുറയും.തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഒക്ടോബർ 25ന് ചേർന്ന സ്പെഷ്യൽ വർക്കിങ് ഗ്രൂപ്പ് യോഗത്തിലാണ് ചെലവിനുള്ള തീരുമാനം കൈക്കൊണ്ടത്. കേരളം സാമൂഹ്യനീതിയുടെയും ജനക്ഷേമത്തിന്റെയും മാതൃകയായിത്തീർന്നതിന്റെ അടയാളമെന്ന നിലയ്ക്കാണ് ഈ പ്രഖ്യാപനത്തെ സർക്കാർ കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img