10:02pm 12 November 2026
NEWS
മഴക്കാലത്ത് അതീവ ജാഗ്രത വേണം: മാർഗ്ഗനിർദ്ദേശങ്ങളുമായി കഹ്‌റാമ
31/03/2026  09:34 PM IST
NILA
മഴക്കാലത്ത് അതീവ ജാഗ്രത വേണം: മാർഗ്ഗനിർദ്ദേശങ്ങളുമായി കഹ്‌റാമ

 


​ദോഹ: രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കഹ്‌റാമ നിർദ്ദേശിച്ചു. നനഞ്ഞ കൈകളോടെ സ്വിച്ചുകളോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുത്. വീടിന് പുറത്തുള്ള ഇലക്ട്രിക്കൽ പാനലുകളും ലൈറ്റുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.
​വൈദ്യുതി തടസ്സമുണ്ടായാൽ പ്ലഗ് പോയിന്റുകളിൽ നിന്ന് ഉപകരണങ്ങൾ ഉടൻ വേർപെടുത്തണം. പുറത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ സ്പർശിക്കരുതെന്നും ഇടിമിന്നലുള്ളപ്പോൾ മരങ്ങൾക്കടിയിൽ നിൽക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എമർജൻസി ലൈറ്റുകൾ കരുതണമെന്നും നിർദ്ദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img