NEWS
വിദേശകാര്യമന്ത്രി ജയശങ്കർ ഖത്തറിൽ: അമീറുമായി കൂടിക്കാഴ്ചനടത്തി
16/11/2025 07:40 PM IST
NILA

ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ m വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറെ ഖത്തറർ
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി സ്വീകരിച്ചു.ദോഹയിലെ അമിരി ദിവാനിലെ ഷെയ്ഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിൽ ഖത്തർ അമീർ ശെൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി
ഖത്തർ അമീർ കൂടിക്കാഴ്ച്ച നടത്തി.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കൂടാതെ, പരസ്പര താൽപര്യമുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽm അവലോകനം ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായും കേന്ദ്ര മന്ത്രികൂടിക്കാഴ്ചനടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










