04:26am 08 November 2026
NEWS
മൂവാറ്റുപുഴയിൽ എക്സൈസിന്റെ വ്യാപക പരിശോധന. എം ഡി എം എ യും, കഞ്ചാവും, വാഹനവും പിടിച്ചെടുത്തു. രണ്ടുപേർ അറസ്റ്റിൽ.
26/03/2025  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൂവാറ്റുപുഴയിൽ എക്സൈസിന്റെ വ്യാപക പരിശോധന. എം ഡി എം എ യും, കഞ്ചാവും, വാഹനവും പിടിച്ചെടുത്തു. രണ്ടുപേർ അറസ്റ്റിൽ.

മൂവാറ്റുപുഴ : ഇന്ന് രാവിലെ കടാതി ആനിക്കാവിള  കോളനിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 
ആനിക്കാവിള കോളനിയിൽ താമസിക്കുന്ന വടക്കേക്കര വീട്ടിൽ ശ്യാം പി ശശിക്കെതിരെ 
കേസെടുത്തത്.എക്സൈസിനെ കണ്ട സമയം ശ്യാം ഓടിരക്ഷപ്പെട്ടു. ശ്യാമിന്റെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 105 ഗ്രാം കഞ്ചാവും, MDMA  
വലിക്കുവാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകളും, 44 സെൻറീമീറ്റർ നീളമുള്ള മൂർച്ചയേറിയ കഠാരയും കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. (2)എക്സൈസ്  സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ്ഡിMDMA യും, കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പുന്നോപടി പുതുപ്പറമ്പിൽ ഷാലിം, പേഴക്കാപ്പിള്ളി വേളകൂട്ടിൽ അജാസ് എന്നിവരെയാണ് ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ മയക്കുമരുന്ന് ഇടപാടുകാർക്ക് എത്തിച്ചു കൊടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാറും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും 250 ഗ്രാം കഞ്ചാവും, 300 മില്ലിഗ്രാം MDMAയുമാ ണ് പിടികൂടിയിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img