NEWS
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള നിയമസഭയിൽ വിപുലമായ ആഘോഷച്ചടങ്ങുകൾ നടന്നു.
15/08/2026 06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്പീക്കർ സ്വീകരിച്ചു. ഇതിനുപിന്നാലെ നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്കര്‍, കെ.ആര്‍.നാരായണന്‍ എന്നിവരുടെ പ്രതിമകളില്‍ സ്പീക്കർ പുഷ്പാർച്ചനയും നടത്തി.
നിയമസഭാ ജീവനക്കാർ അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികളുടെ ബാൻഡ് മേളവും നിയമസഭാ ജീവനക്കാരുടെ ദേശഭക്തി ഗാനാലാപനവും നടന്നു. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











