06:50pm 11 September 2026
NEWS
നോർവേയിലെ അമേരിക്കൻ എംബസിയിൽ സ്ഫോടനം
08/03/2026  11:38 AM IST
nila
നോർവേയിലെ അമേരിക്കൻ എംബസിയിൽ സ്ഫോടനം

ഒസ്ലോ: നോർവേയിലെ അമേരിക്കൻ എംബസിയിൽ സ്ഫോടനം.  പ്രാദേശിക സമയം ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പടിഞ്ഞാറൻ ഒസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമം നടന്നുവെന്നാണ് പൊലീസ് അറിയിച്ചത്. കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിവരം ലഭിച്ചതോടെ ബോംബ് സ്ക്വാഡും പൊലീസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും നോർവീജിയൻ പൊലീസ് അറിയിച്ചു. ഇത് അപകടമല്ല, ആക്രമണമായാണ് കാണുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img