10:32am 24 June 2026
NEWS
മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ വൻസ്ഫോടനം
24/01/2025  04:07 PM IST
nila
മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ വൻസ്ഫോടനം

ആയുധനിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. സ്ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  എട്ട് പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. 

ബന്ദാര ജില്ലയിൽ പ്രവർത്തിക്കുന്ന ആയുധ നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നു രാവിലെ പത്തരയോടെ ഫാക്ടറിയിലെ എൽ.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാൻ സാധിച്ചത്. ഒരാൾ തത്ക്ഷണം മരിച്ചു. എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img