12:24am 13 November 2026
NEWS
ഹൃദ്രോഗ ചകിത്സയിൽ ഇമേജിങ്ങിന് നിർണായ സ്വാധീനമെന്ന് വിദഗ്ധർ.
16/02/2026  10:57 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഹൃദ്രോഗ ചകിത്സയിൽ ഇമേജിങ്ങിന്  നിർണായ സ്വാധീനമെന്ന് വിദഗ്ധർ
HIGHLIGHTS

ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി (ഐഎഇ) കേരള ചാപ്റ്ററിൻ്റെ വാർഷിക സമ്മേളനം ഐഎഇ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ. സുനിത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. എ ജോർജ്ജ് കോശി; ഡോ. സുൾഫിക്കർ അഹമ്മദ്, ഡോ.ശന്തനു സെൻഗുപ്ത, ഡോ. ബിനോ ബെഞ്ചമിൻ, ഡോ.അരുൺ ഗോപാലകൃഷ്ണൻ എന്നിവർ  സമീപം.

തിരുവനന്തപുരം: ഹൃദയ ചികിത്സയെ സഹായിക്കുന്ന  സാങ്കേതിക ഉപകരണമെന്ന നിലയിൽ നിന്ന്  ചികിത്സയുടെ ദിശ നിശ്ചയിക്കുന്ന പ്രധാന ഘടകമായി ഇമേജിങ്ങ് സാങ്കേതികവിദ്യ മാറിക്കഴിഞ്ഞെന്ന്  ഇന്ത്യൻ അക്കാദമി ഓഫ് ഇക്കോകാർഡിയോഗ്രാഫി (IAE) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസിഡന്റ് ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.

ശനിയാഴ്ച  തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ആരംഭിച്ച സമ്മേളനത്തിൽ 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരാണ് പങ്കെടുത്തത്. 

ഇക്കോകാർഡിയോഗ്രാഫിയിലും മൾട്ടിമോഡാലിറ്റി ഇമേജിങ്ങിലും വലിയ പുരോഗതി ഉണ്ടായി. ഹൃദയത്തെ സൂക്ഷമമായി ചിത്രീകരിച്ചും, പ്രവർത്തനം കൃത്യമായി അളന്നും, രോഗാവസ്ഥ മുൻകൂട്ടി നിർണ്ണയിച്ച്, 3ഡി ഇക്കോ, സി.ടി എന്നിവ  എഐ വഴിയുള്ള  വിശകലനം  ചെയ്ത്  കൃത്യതയേറിയ ചികിത്സ നടപ്പിലാക്കുന്ന യുഗമാണിത്, ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.

ഐ.എ.ഇ ദേശീയ പ്രസിഡന്റ് ഡോ. ശന്തനു സെൻഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ഹൃദയം സാധാരണ പോലെ പമ്പ് ചെയ്താലും ശരിയായി പ്രവർത്തിക്കാത്ത ‘ഹാർട്ട് ഫെയില്യർ വിത്ത് പ്രിസർവ്ഡ് ഇജക്ഷൻ ഫ്രാക്ഷൻ’  എന്ന അവസ്ഥ അദ്ദേഹം വിശദീകരിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊഴുപ്പ് അസന്തുലിതാവസ്ഥ, അമിതഭാരം എന്നിവ കാരണം ഈ രോഗം വർധിക്കുന്നതയി അദ്ദേഹം പറഞ്ഞു.

ഹൃദയ ഇമേജിങ്ങ് ഇപ്പോൾ ചികിത്സയ്ക്ക് ദിശ കാട്ടുന്ന ‘തെറാപ്പ്യൂട്ടിക് കോംപസ്’ ആണെന്ന് ഓർഗനൈസിങ്ങ്   ചെയർമാൻ ഡോ. എ. ജോർജ് കോശി പറഞ്ഞു. ചികിത്സയുടെ സമയം, രീതി, സുരക്ഷ എന്നിവ ഇന്ന് നിർണയിക്കുന്നത് ഇമേജിംഗാണ്.

കൃത്രിമ ബുദ്ധിയും ഓട്ടോമേഷൻ സംവിധാനങ്ങളും പരിശോധനയുടെ കൃത്യതയും വിശ്വാസ്യതയും ഉയർത്തിയതായി ഓർഗനൈസിങ്ങ്  സെക്രട്ടറി ഡോ. അരുൺ ഗോപാലകൃഷ്ണൻ പറഞ്ഞു.

സ്ട്രെയിൻ ഇമേജിങ്ങ്,  ഇൻട്രാകാർഡിയാക് ഇക്കോ,, അടിയന്തിര സാഹചര്യങ്ങൾ നേരിടനുള്ള പോയിന്റ്-ഓഫ്-കെയർ അൾട്രാസൗണ്ട് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ വ്യാപകമായി.  സങ്കീർണ്ണ ഇടപെടലുകൾ കൂടുതൽ സുരക്ഷിതമായി നടത്താൻ ഇത് സഹായിക്കുന്നു, ഡോ. അരുൺ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഐ.എ.ഇ ദേശീയ പ്രസിഡന്റ് ഡോ. ശന്തനു സെൻഗുപ്ത; ഓർഗനൈസിങ്ങ്   ചെയർമാൻ ഡോ. എ. ജോർജ് കോശി; ഓർഗനൈസിങ്ങ്  സെക്രട്ടറി ഡോ. അരുൺ ഗോപാലകൃഷ്ണൻ; ഐ.എ.ഇ വൈസ് പ്രസിഡൻ്റും, സയൻ്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ. സുൾഫിക്കർ അഹമ്മദ്, ഡോ. ബിനോ ബെഞ്ചമിൻ, ഡോ. അനിൽ ബാലചന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ  സംസാരിച്ചു.

സമ്മേനത്തിൻ്റെ ഒന്നാം ദിവസം ട്രാൻസോഈസോഫേജിയൽ ഇക്കോ, ടി.ഇ.ഇ.ആർ മാർഗനിർദേശം, ടാവർ,  വാൽവ് ഇടപെടലുകൾ എന്നിവയിൽ സിമുലേറ്റർ പരിശീലനം നടന്നു.

റൂമാറ്റിക് ഹൃദയരോഗം, ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ, കൃത്രിമ വാൽവ് പ്രശ്നങ്ങൾ, കാൻസർ ചികിത്സയിലുളള ഇമേജിങ്ങ് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.

 ‘ബെസ്റ്റ് കേസ് അവാർഡ്’ സെഷനുകളോടെയാണ് രണ്ടാം ദിവസം ആരംഭിച്ചത്.  പോയിന്റ്-ഓഫ്-കെയർ അൾട്രാസൗണ്ടിന്റെ വിപുലമായ പ്രയോഗങ്ങളെപ്പറ്റി പ്രത്യേക  പ്രഭാഷണവും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img