07:33pm 11 August 2026
NEWS
ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടത് ഏകോപിത സമീപനമെന്ന് വിദഗ്ധര്‍
10/08/2026  03:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടത് ഏകോപിത സമീപനമെന്ന് വിദഗ്ധര്‍
HIGHLIGHTS

പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി: ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്രമായ സമീപനത്തിലൂടെ കേരളത്തിന് കൂടുതല്‍ വളര്‍ച്ചയും ആഗോള അംഗീകാരവും കൈവരിക്കാനാകുമെന്ന് പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ്. ഈ മേഖലകളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നൂതന ആശയങ്ങളും സുസ്ഥിര വികസന രീതികളും തന്ത്രപരമായ സഹകരണങ്ങളും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം വികസനം ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, വെല്‍നസ് മേഖലകളിലൂടെ എന്ന വിഷയത്തില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സമ്മിറ്റ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എം. പി. ജോസഫ് ഐ.എ.എസ് മോഡറേറ്ററായ ചര്‍ച്ചയില്‍ വ്യവസായ, ആരോഗ്യ, ടൂറിസം രംഗത്തെ പ്രമുഖരായ ഡോ. എസ് സജികുമാര്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജെയിംസ് മാത്യു, യു.എച്ച്.വൈ ജെയിംസ്, പ്രൊഫ. സുരേഷ് എച്ച്. അദ്വാനി, മനു ജി, രാജേഷ് മാലിക്, ഡോ. അജിത് രവി എന്നിവര്‍ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img