
പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെ ഏകോപിപ്പിച്ചുള്ള സമഗ്രമായ സമീപനത്തിലൂടെ കേരളത്തിന് കൂടുതല്‍ വളര്‍ച്ചയും ആഗോള അംഗീകാരവും കൈവരിക്കാനാകുമെന്ന് പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ്. ഈ മേഖലകളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നൂതന ആശയങ്ങളും സുസ്ഥിര വികസന രീതികളും തന്ത്രപരമായ സഹകരണങ്ങളും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം വികസനം ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, വെല്‍നസ് മേഖലകളിലൂടെ എന്ന വിഷയത്തില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സമ്മിറ്റ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എം. പി. ജോസഫ് ഐ.എ.എസ് മോഡറേറ്ററായ ചര്‍ച്ചയില്‍ വ്യവസായ, ആരോഗ്യ, ടൂറിസം രംഗത്തെ പ്രമുഖരായ ഡോ. എസ് സജികുമാര്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജെയിംസ് മാത്യു, യു.എച്ച്.വൈ ജെയിംസ്, പ്രൊഫ. സുരേഷ് എച്ച്. അദ്വാനി, മനു ജി, രാജേഷ് മാലിക്, ഡോ. അജിത് രവി എന്നിവര്‍ സംസാരിച്ചു.
Photo Courtesy - Google










