07:35pm 10 November 2026
NEWS
മുങ്ങിയ കപ്പൽ രക്ഷിക്കാൻ വിദഗ്ദ്ധ സംഘം കൊല്ലത്ത്


04/08/2025  09:25 AM IST
സുരേഷ് വണ്ടന്നൂർ
മുങ്ങിയ കപ്പൽ രക്ഷിക്കാൻ വിദഗ്ദ്ധ സംഘം കൊല്ലത്ത്

കൊല്ലം..തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ 3-യെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കപ്പലിൽ നിന്ന് എണ്ണയും കണ്ടെയ്‌നറുകളും മാറ്റാനുള്ള ദൗത്യത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 വിദഗ്ദ്ധർ അടങ്ങുന്ന ഒരു സംഘം കൊല്ലത്തെത്തി.
മുംബൈ ആസ്ഥാനമായുള്ള മെർക്ക് എന്ന കമ്പനിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സിംഗപ്പൂരിൽ നിന്നുള്ള ഒരു സഹായക്കപ്പലും ഇവർക്കൊപ്പമുണ്ട്. ഇന്നലെ പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം തുടങ്ങാനായില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പലിന്റെ അടുത്തെത്താൻ പോലും സംഘത്തിന് കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ ഏഴ് മണിക്ക് 10 പേരടങ്ങുന്ന ആദ്യസംഘം വീണ്ടും പുറപ്പെട്ടു. ഇവർ ആദ്യം സിംഗപ്പൂർ കപ്പലിലേക്ക് പോകും. അതിനുശേഷം കടലിനടിയിലുള്ള കപ്പൽ പരിശോധിക്കും. പ്രതിസന്ധികളില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ എണ്ണ നീക്കം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ശേഖരിച്ച ശേഷം കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമം തുടങ്ങും. ശേഖരിക്കുന്ന എണ്ണയും കണ്ടെയ്‌നറുകളും കൊല്ലം തുറമുഖത്തേക്ക് കൊണ്ടുവരും.

ഈ ദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും കൊല്ലം തുറമുഖം ഒരുക്കിയിട്ടുണ്ടെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് അറിയിച്ചു. കൂടാതെ ഈ ഓപ്പറേഷൻ സംഘത്തിന് വേണ്ടി, കൊല്ലം പോർട്ടിലെ എമിഗ്രേഷൻ ഓഫീസ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img