07:21pm 17 August 2026
NEWS
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്ററും എഫ്ഡിഇ അക്കാദമിയും തുറന്ന് എക്സ്പീരിയോൺ ടെക്‌നോള്ജിസ്


17/08/2026  03:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്ററും എഫ്ഡിഇ  അക്കാദമിയും തുറന്ന് എക്സ്പീരിയോൺ ടെക്‌നോള്ജിസ്

 

തിരുവനന്തപുരം : എ ഐ -നേറ്റീവ്പ്രോഡക്റ്റ് എൻജിനീയറിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേഖലയിൽപ്രവർത്തിക്കുന്ന എക്സ്പീരിയൻ ടെക്നോളജിസ്, തിരുവനന്തപുരംടെക്നോപാർക്കിൽ പുതുതായി ആരംഭിച്ച 58,000 ചതുരശ്രഅടി വിസ്തീർണമുള്ള ഡെവലപ്‌മെന്റ് സെന്റർ  പ്രശസ്ത എയറോസ്പേസ് എൻജിനീയറുംമിസൈൽ ശാസ്ത്രജ്ഞയുമായ ഡോ. ടെസ്സി തോമസ് ഉദ്ഘാടനംചെയ്തു. അഗ്നി-IV, അഗ്നി-V മിസൈൽപദ്ധതികളിലെ നേതൃത്വപരമായ പങ്കിന്റെ പേരിൽ “ഇന്ത്യയുടെ മിസൈൽ വുമൺ” എന്നറിയപ്പെടുന്നഡോ. ടെസ്സി തോമസ്, രാജ്യത്തിന്റെ പ്രതിരോധ സാങ്കേതിക രംഗത്തെശ്രദ്ധേയ വ്യക്തിത്വമാണ്.

കേന്ദ്രത്തിന്റെഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌പീരിയൻ  അതിന്റെഎ ഐ -നേറ്റീവ്പ്രോഡക്റ്റ് എൻജിനീയറിംഗ് ഓപ്പറേറ്റിംഗ് മോഡലായ എആർസി പ്രഖ്യാപിക്കുകയും, ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന എഐ റോളുകൾക്കായി അടുത്തതലമുറ എൻജിനീയറിംഗ് പ്രതിഭകളെ സജ്ജരാക്കുന്നതിനുള്ള എക്സ്പീരിയൻ ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനീയർ അക്കാദമി തുടക്കം  കുറിക്കുകയും ചെയ്തു.

കമ്പനിയുടെ എആർസി  ഫ്രെയിംവർക്കിന്റെ  പ്രധാന കേന്ദ്രമായാണ് ഈ സെന്റർപ്രവർത്തിക്കുക. പ്രോഡക്റ്റ് ഡിസ്കവറി, എൻജിനീയറിംഗ്, എ ഐ  മോഡൽ ഇന്റഗ്രേഷൻ, ഡിപ്ലോയ്‌മെന്റ്, തുടർച്ചയായ ഒപ്റ്റിമൈസേഷൻതുടങ്ങി ഈ മേഖലയിലെവിവിധ വിഭാഗങ്ങൾ ഇവിടെ  ഒരുമിച്ച്ചേരും.

ആഴത്തിലുള്ള എൻജിനീയറിംഗ് വൈദഗ്ധ്യവും എ ഐ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന രീതികളും സമന്വയിപ്പിക്കുന്നതിലൂടെ, ആശയങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനൊപ്പംവിവിധ വ്യവസായ മേഖലകളിലെനവീകരണത്തിനും ഈ കേന്ദ്രംവേഗം കൂട്ടും. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമോട്ടീവ്, റീട്ടെയിൽ, ഹെൽത്ത്‌കെയർ, ഇൻഷുറൻസ്തുടങ്ങിയ മേഖലകളിൽ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻതുടങ്ങിയ ആഗോള വിപണികളിലെഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

തുടർച്ചയായ നവീകരണം, സഹകരണം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ  ആധുനികലബോറട്ടറികളും പഠന സൗകര്യങ്ങളുംഒപ്പം ജീവനക്കാർക്ക് ഏറ്റവുംമികച്ച  തൊഴിൽസാഹചര്യവുമാണ്  കേന്ദ്രംഉറപ്പുവരുത്തുന്നത്.

എആർസി: എ ഐ അധിഷ്ഠിത  പ്രോഡക്റ്റ്എൻജിനീയറിംഗ്  മാതൃക

ഒരു സ്വതന്ത്ര എ ഐ  പ്ലാറ്റ്‌ഫോം എന്നതിലുപരി, ആശയങ്ങളെ മനസിലാക്കി, രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് അവതരിപ്പിച്ച്, തുടർച്ചയായനിരീക്ഷണങ്ങളിലൂടെ പൂർണതയിലേക്ക് എത്തിക്കുന്നത് വരയുള്ള സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിന്റെ എല്ലാ മേഖലകളെയും എ ഐഅധിഷ്ഠിതമായി സംയോജിപ്പിക്കുകയാണ്  എആർസി ചെയ്യുന്നത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രൊഡക്ഷൻ-റെഡി സോഫ്റ്റ്‌വെയർ കൂടുതൽവേഗത്തിൽ വികസിപ്പിക്കാൻ ഇത് സഹായിക്കുന്നു. എക്സ്നെപീരിയോൻടെക്നോളജീസിന്റെ  കോ  ഫൗണ്ടർ  ആൻഡ്  സിഇഒ  ബിനു ജേക്കബ് പറഞ്ഞു:

എ ഐ  അധിഷ്ഠിതപ്രോഡക്റ്റ് എൻജിനീയറിംഗിൽ  ഞങ്ങളുടെ എൻജിനീയറിംഗ്   പ്രതിഭകളെനേരിട്ട്  ഉൾപ്പെടുത്തുകയും FDE Academy-യിലൂടെ അവരെ തൊഴിൽരംഗത്ത്‌ വിന്യസിക്കാൻ  സജ്ജരാക്കുകയുംചെയ്യുന്നതിലൂടെ, ഉപഭോക്താക്കളുമായി അടുത്ത് പ്രവർത്തിച്ച്  എ ഐ ഉപയോഗിച്ച് കൂടുതൽ ഫലപ്രദവും ലാഭകരവുമായ ബിസിനസ് കെട്ടിപ്പടുക്കാൻ  അവരെസഹായിക്കുന്ന  ടീമുകളെയാണ്ഞങ്ങൾ സൃഷ്ടിക്കുന്നത്." 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img