09:08am 11 November 2026
NEWS
പ്രവാസി വെൽഫെയർഖത്തർ NORKA ID കാർഡ് പ്രചരണകാലം: സെപ്റ്റംബർ 30 വരെ തുടരും
15/09/2025  11:43 AM IST
nila
പ്രവാസി വെൽഫെയർഖത്തർ NORKA ID കാർഡ് പ്രചരണകാലം: സെപ്റ്റംബർ  30 വരെ തുടരും

ദോഹ:  പ്രവാസി ഇന്ത്യക്കാർക്കായി നോർക്കാ റൂട്ട്‌സ് പ്രഖ്യാപിച്ച ഐഡി കാർഡ് പ്രചരണകാലം സെപ്റ്റംബർ  30 ന് സമാപിക്കും.
ഇതുവരെ അംഗമാകാത്തവർക്കും, കാലാവധി കഴിഞ്ഞ അംഗങ്ങൾക്കും വീണ്ടും അംഗത്വം നേടാം. നോർക്കാ ഐഡി കാർഡിന്റെ കാലാവധി 3 വർഷമാണ്. 18 മുതൽ 70 വയസ് വരെയുള്ളവർക്ക് അംഗത്വത്തിന് അപേക്ഷിക്കാം.
അംഗത്വത്തിനായി ആവശ്യമായ രേഖകൾ:
പാസ്‌പോർട്ട് കോപ്പി (ആദ്യവും അവസാനവുമായ പേജുകൾ)
ഖത്തർ ഐഡി,
പാസ്‌പോർട്ട് സൈസ് ഫോട്ടോ
നിശ്ചിത ഫീസ്എന്നിവയാണ്.
 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ നടക്കുന്ന Norka Care - പ്രവാസി ആരോഗ്യ ഇൻഷുറൻസ് എൻറോൾമെന്റിനായി, കാലാവധിയുള്ള NORKA ID കാർഡ് നിർബന്ധമാണെന്നും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img