NEWS
പ്രവാസി വെല്‍ഫെയര്‍ അല്‍ഖോറില്‍ നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു.
11/09/2026 09:05 AM IST
nila

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും അല്‍ഖോറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സീഷോര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സംഘടിപ്പിച്ച ക്യാമ്പ് വഴി നൂറുകണക്കിനാളുകള്‍ വിവ്ധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിംഗ് കണ്‍വീനര്‍ ഷംസു വായേരി പദ്ധതികള്‍ വിശദീകരിച്ച് സംസാരിച്ചു. അല്‍ഖോര്‍ യൂണിറ്റ് പ്രസിഡണ്ട് ഹാരിസ് എകരത്ത്, ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











