
ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27) പ്രവേശന നടപടികൾ ഏപ്രിൽ 12 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് മെയ് പകുതിയോടെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുക. മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.നിലവിൽ സർക്കാർ സ്കൂളുകളിൽ സഹോദരങ്ങൾ (Siblings) പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക്
മെയ് 17 മുതൽ ഓഗസ്റ്റ് 13 വരെമുൻഗണനാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാം. പുതിയ
മെയ് 24 മുതൽ ഓഗസ്റ്റ് 13 വരെപ്രവാസി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.എല്ലാ രാജ്യക്കാർക്കുമുള്ള പൊതുവായ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം
ഓഗസ്റ്റ് 25 മുതൽ ഒക്ടോബർ 1 വരെലഭ്യമാകും.അടുത്ത അധ്യയന വർഷത്തിൽ മൂന്ന് സ്പെഷ്യാലിറ്റി സ്കൂളുകൾ ഉൾപ്പെടെ ഏഴ് പുതിയ സർക്കാർ സ്കൂളുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് അഡ്മിഷൻ വിഭാഗം മേധാവി വർദ മുഹമ്മദ് അൽ അഖീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് പ്രവാസി വിദ്യാർത്ഥികൾക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാക്കാൻ സഹായിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി 80 ഇൻക്ലൂസീവ് സ്കൂളുകളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് ഇവർക്കായി പ്രത്യേക പരിശോധനകളും നടത്തും.
മുതിർന്നവരുടെ വിദ്യാഭ്യാസത്തിനായി (Adult Education) ഒൻപത് കേന്ദ്രങ്ങൾ വഴി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം 'മആരിഫ്' (Maarif) പോർട്ടലിൽ സജ്ജമാണ്. രക്ഷിതാക്കൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.











