NEWS
പ്രവാസി ദോഹ: ബഷീർ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാർഡ് ദാനവും സംഘടിപ്പിച്ചു
05/07/2026 09:17 AM IST
NILA

ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും എം ടി വാസുദേവൻ നായർ പ്രബന്ധരചന മത്സര വിജയികൾക്കുള്ളഅവാർഡ് ദാനവും സംഘടിപ്പിച്ചു. റേഡിയോമലയാളം
ആർ.ജെ. രതീഷ് ബഷീർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
ബഷീറിന്റെ അപൂർവ്വ ശബ്ദരേഖകൾ കോർത്തിണക്കിനടത്തിയഅനുസ്മരണപ്രഭാഷണംസദസ്സിൽ 'ബഷീറിയൻ മാന്ത്രികത' നിറച്ചു.ബഷീർ സാഹിത്യത്തിലെ സംഭാഷണങ്ങളും
അനുഭവങ്ങളും
സദസ്സുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ചപ്രഭാഷണം
ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.
പ്രവാസി ദോഹയുടെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചും29-ാമത്പ്രവാസി ദോഹ ബഷീർ അവാർഡിന് അർഹനായ ഒ.എൽ. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുൻ ചെയർമാൻ സി.വി. റപ്പായി വിശദീകരിച്ചു.ചടങ്ങിൽ
പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരികൂടിയായിരുന്ന എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ ഫർമീസ് അമീസിനും,ശോഭ നായർക്കുംക്യാഷ്അവാർഡുംഉപഹാരവും സി വി റപ്പായിയും, കെ എം വർഗീസും സമ്മാനിച്ചു.
ആർ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകഅംഗം ബഷീർ
ഉപഹാരം നൽകി.
പ്രവാസി ദോഹ
ചെയർമാൻ കെ.എം. വർഗീസ്,അഡ്ഹോക്ക് കമ്മിറ്റിഅംഗം
ഇക്ബാൽ ചേറ്റുവ,
ഫർമീസ് അമീസ്, ശോഭ നായർ എന്നിവർ സംസാരിച്ചു.
ദോഹയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ സാന്നിധ്യം വഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











