07:26pm 11 November 2026
NEWS
പ്രവാസി ദോഹ ബഷീർ അനുസ്മരണം ജൂലൈ 4-ന്
28/06/2026  11:23 AM IST
NILA
പ്രവാസി ദോഹ ബഷീർ അനുസ്മരണം   ജൂലൈ 4-ന്
 
 
 
​ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ.സി.സി (ICC) മുംബൈ ഹാളിലാണ് ചടങ്ങുകൾ നടക്കുക.
​റേഡിയോ മലയാളം ആർ.ജെ രതീഷ് ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.
​ഇതോടൊപ്പം, പ്രവാസി ദോഹ സംഘടിപ്പിച്ച 'എം.ടി. പ്രബന്ധ രചനാ മത്സര'ത്തിലെ വിജയികളെ ചടങ്ങിൽ വെച്ച് ആദരിക്കും. മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ  അമൽ ഫെർമിസിൻ, രണ്ടാം സമ്മാനം നേടിയ  ശോഭ നായർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
​ദോഹയിലെ മുഴുവൻ പ്രവാസി മലയാളികളെയും  ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img