NEWS
കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ
29/04/2026 06:52 PM IST
nila

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാനാകുമെന്ന് എക്സിറ്റ് പോൾ. ഇന്ന് വൈകിട്ട് ആറരയോടെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്താൻ കഴിയുമെന്നാണ് സൂചന.
സംസ്ഥാനത്ത് യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ
LDF – 49 – 62
UDF – 78 – 90
NDA – 0 -3
ICPL എക്സിറ്റ് പോൾ ഫലങ്ങൾ
LDF – 58 – 70
UDF – 63 – 74
NDA – 2 -5
PMARQ എക്സിറ്റ് പോൾ ഫലങ്ങൾ
LDF-62-69
UDF-71-79
BJP-1-4
സട്ട ബസാർ-മുംബൈ എക്സിറ്റ് പോൾ
UDF- 78-85
LDF-55-66
NDA-2-3
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










