09:28am 01 May 2026
NEWS
അസമിൽ ബിജെപിക്ക് തകർപ്പൻ വിജയമെന്ന് എക്സിറ്റ് പോൾ ഫലം
29/04/2026  07:38 PM IST
nila
അസമിൽ ബിജെപിക്ക് തകർപ്പൻ വിജയമെന്ന് എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വലിയ ഭൂരിപക്ഷമാണ് എൻഡിഎ മുന്നണിക്ക് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.  പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസിന് 22–26 സീറ്റ്. എഐയുഡിഎഫിന് 3മുതൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കും. 

മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും. 

ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകളും കോൺഗ്രസിന് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കും. 

പി മാർക്കിന്റെ സർവേ അനുസരിച്ച് 82–94 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. 30–40 സീറ്റുകൾ കോൺഗ്രസിന്. 

ജെവിസി എക്സിറ്റ് പോൾ അനുസരിച്ച് 88–101 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. കോൺഗ്രസിന് 23–33 സീറ്റ്.  മറ്റുള്ളവർക്ക് 2–5വരെ. 

അസമിൽ ആകെ 126 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 64 സീറ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img