
ന്യൂഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വലിയ ഭൂരിപക്ഷമാണ് എൻഡിഎ മുന്നണിക്ക് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് അസമിൽ എൻഡിയ്ക്ക് 68–72 സീറ്റ് ലഭിക്കും. കോൺഗ്രസിന് 22–26 സീറ്റ്. എഐയുഡിഎഫിന് 3മുതൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കും.
മാട്രിസ് സർവേ അനുസരിച്ച് എൻഡിഎയ്ക്ക് 85–95 സീറ്റും കോൺഗ്രസിന് 25–32 സീറ്റും ലഭിക്കും.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ എൻഡിഎ സഖ്യത്തിന് 88–100 സീറ്റുകളും കോൺഗ്രസിന് 24–36 സീറ്റുകളും മറ്റുള്ളവർക്ക് 0–3 സീറ്റുകളും ലഭിക്കും.
പി മാർക്കിന്റെ സർവേ അനുസരിച്ച് 82–94 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. 30–40 സീറ്റുകൾ കോൺഗ്രസിന്.
ജെവിസി എക്സിറ്റ് പോൾ അനുസരിച്ച് 88–101 സീറ്റ് എൻഡിഎയ്ക്ക് ലഭിക്കും. കോൺഗ്രസിന് 23–33 സീറ്റ്. മറ്റുള്ളവർക്ക് 2–5വരെ.
അസമിൽ ആകെ 126 സീറ്റുകളാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 64 സീറ്റ്.










