01:34am 12 November 2026
NEWS
വത്തൻ 2025 അഭ്യാസം സമാപിച്ചു: ഖത്തറിലെ സൈനിക ഏജൻസികളുടെ ഏകോപനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
28/11/2025  02:40 PM IST
nila
വത്തൻ 2025 അഭ്യാസം സമാപിച്ചു: ഖത്തറിലെ സൈനിക ഏജൻസികളുടെ ഏകോപനത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ദോഹ:രാജ്യത്തിന്റെ പ്രതിരോധസുരക്ഷാ സംവിധാനങ്ങളെ  വിലയിരുത്താനുള്ള പ്രധാനപരീക്ഷണമായ
വത്തൻ 2025 സുരക്ഷാ അഭ്യാസത്തിന്റെ സമാപനച്ചടങ്ങിൽ
 പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി   സാക്ഷ്യം വഹിച്ചു.കഴിഞ്ഞ ദിവസങ്ങളിലുടനീളം സൈനികകേന്ദ്രങ്ങൾ പ്രകടിപ്പിച്ച ഉയർന്ന നിലവാരത്തിലുള്ള ഏകോപനവും സജ്ജതയും അഭ്യാസത്തെ വലിയ വിജയമാക്കിയെന്ന്
പ്രധാനമന്ത്രി X പ്ലാറ്റ്ഫോം വഴി പങ്കുവച്ച സന്ദേശത്തിൽ
വ്യക്തമാക്കി.സക്ക്രീത്തിലെ ലെഖ്വിയയുടെ പുതിയ പരിശീലനക്യാമ്പിൽ നടന്ന അഭ്യാസം ഖത്തറിന്റെ സുരക്ഷാ പരിശീലന ശേഷിയെ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
“ഒരു ഖത്തർ പൌരനെന്ന നിലയിൽ ഈ പ്രൊഫഷണലിസം കാണുന്നത് അഭിമാനകരമാണ്. അല്ലാഹു ഖത്തറിനെയും ജനങ്ങളെയും കാത്തുസൂക്ഷിക്കട്ടെ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img