
ദോഹ:വേനലവധിക്കാലത്ത് കുട്ടികളുടെ കഴിവും സർഗ്ഗാത്മകതയും മിനുക്കിയെടുക്കാൻ ഖത്തറിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഒരുക്കിയ സമ്മർ ക്യാമ്പുകളിൽ വൻ ജനമുന്നേറ്റം. ഗ്രൗണ്ടുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും എന്നതുപോലെ വിവിധ പരിശീലന കളികളിൽ സജീവ പങ്കാളിത്തവുമായി നൂറുകണക്കിന് കുട്ടികളാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ജൂലൈയിൽ ആരംഭിച്ച ക്യാമ്പുകൾ ഓഗസ്റ്റ് മാസത്തിലും ആവേശത്തോടെ തുടരുകയാണ്.പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന'കെയർ സമ്മർ'പ്രോഗ്രാമിൽ 12നും 18നും ഇടയിൽ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഫീൽഡ് ട്രെയിനിംഗ് ലഭിക്കുന്നു. രാജ്യത്തെ 6 ഹെൽത്ത് സെന്ററുകളിലായി ഓഗസ്റ്റ് 3 മുതൽ 26 വരെയാണ് ഈ പരിശീലനാവേശം.ഖത്തർ നാഷണൽ ലൈബ്രറി കുട്ടികൾക്കും കൗമാരക്കാർക്കുമായി STEM സെഷനുകൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, റീഡിംഗ് ചലഞ്ചുകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ മത്സരച്ചൂടിലുള്ള പരിപാടികളാണ് നടത്തുന്നത്.മുശൈരിബ് മ്യൂസിയങ്ങൾ ഒരുക്കുന്ന'റിഫ്ലെക്ഷൻസ് ഓഫ് ക്രിയേറ്റിവിറ്റി ആൻഡ് ആർട്ട്', 'ഇൻക്ലൂസീവ് ഡിസ്കവറി ക്യാമ്പ്' സർഗ്ഗാത്മകതയുടെ മൈതാനത്ത്
കലയും സാങ്കേതികവിദ്യയും ഒത്തുചേരുന്ന കിടിലൻ വർക്ക്ഷോപ്പുകളാണ് നടക്കുക.VCUarts ഖത്തർ,'റിഫ്ലെക്ഷൻസ് ഓഫ് ക്രിയേറ്റിവിറ്റി ആൻഡ് ആർട്ട്', 'ഇൻക്ലൂസീവ് ഡിസ്കവറി ക്യാമ്പ്' കാമൽ കോഡ് എന്നിവയുമായി സഹകരിച്ചാണ് ഈ മാമാങ്കം.ഖത്തർ ഫൗണ്ടേഷൻ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷൻഓഗസ്റ്റ് പകുതിവരെ
വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന അക്കാദമിക് സെഷനുകളും എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികളും സംഘടിപ്പിക്കുന്നു.
വ്യക്തിത്വ വികസനത്തിനും ആശയവിനിമയ മികവിനും ഊന്നൽ നൽകുന്ന വിവിധ സ്വകാര്യ ക്യാമ്പുകളും കുട്ടികൾക്ക് മികച്ച വേദി ഒരുക്കുന്നുണ്ട്. ക്യാമ്പുകളിലെ പരിശീലനത്തിലൂടെ കുട്ടികളുടെ ലജ്ജയും ഉൾവലിയുന്ന സ്വഭാവവും മാറി ആത്മവിശ്വാസം ഇരട്ടിച്ചതായി രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി രാജ്യത്തെ വിവിധ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ ലോകനിലവാരമുള്ള ലബോറട്ടറികളിൽ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കായികമായ ഊർജ്ജവും അറിവിന്റെ ആവേശവും പകരുന്ന ഈ സമ്മർ ക്യാമ്പുകൾ ഖത്തറിലെ കുട്ടികൾക്ക് പുത്തൻ വിജയകിരീടങ്ങൾ സമ്മാനിക്കുമെന്നതിൽ സംശയമില്ല.











