NEWS
ഖിഫ് ജൂനിയർ ലീഗിന് ആവേശകരമായ തുടക്കം: ഫാൽക്കണിനും ബ്ലാസ്റ്റേഴ്‌സിനും തുല്യവിജയം
15/11/2025 11:01 AM IST
nila

ദോഹ:ഖിഫ് ജൂനിയർ ലീഗ് ഇന്റർ അക്കാദമി ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഫാൽക്കൺ അക്കാദമിയും ബ്ലാസ്റ്റേഴ്‌സ് അക്കാദമിയും 1–1 ഗോളുകൾക്ക് സമനിലയിൽ പിരിഞ്ഞു. ആവേശകരമായ കളിയിൽ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.മത്സരത്തിന്റെ ആറാം മിനുട്ടിൽ ഫാൽക്കണി ന്റെ ജേഴ്‌സി നമ്പർ 18 സുഊദ് ആദ്യ ഗോൾ നേടി. അതിന് മറുപടിയായി ഒമ്പതാം മിനുട്ടിൽ ജേഴ്‌സി നമ്പർ 10 ആയ അർഷ് ബ്ലാസ്റ്റേഴ്‌സിന് സമനില ഗോൾ നേടി.ടീൻസ് പ്രായത്തിലുള്ള ഫുട്ബോൾ താരങ്ങൾക്ക് വേണ്ടിയുള്ള ഖിഫ് ജൂനിയർ ലീഗ് ടൂർണമെന്റിൽ ഇത്തവണ
ഫാൽക്കൺ,ബ്ലാസ്റ്റേഴ്‌സ്
പെർഫെക്ട്,അഗ്ബിസ്
എന്നീനാല് അക്കാദമി ടീമുകളാണ് മത്സരിക്കുന്നത്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










