10:53pm 11 November 2026
NEWS
പ്രിയദർശിനി പദ്ധതിക്ക് തൃപ്പൂണിത്തുറയിൽ ആവേശത്തുടക്കം
15/06/2026  03:34 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രിയദർശിനി പദ്ധതിക്ക് തൃപ്പൂണിത്തുറയിൽ ആവേശത്തുടക്കം

 

തൃപ്പൂണിത്തുറ: വനിതകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഉദ്‌ഘാടനം ദീപക് ജോയ് എംഎൽഎ നിർവഹിച്ചു. ആദ്യ ടിക്കറ്റ് നൽകിയാണ് ദീപക് ജോയ് എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചത്. തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുൻ നഗരസഭ ചെയർമാനും ഡിസിസി സെക്രട്ടറിയുമായ  ആർ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ.ടി.കെ ദേവരാജൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി കെ.ബാബു, ഇടക്കൊച്ചി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി മുരളീധരൻ, കെപിസിസി എക്സിക്യൂട്ടിവ് മെംബർ കെ.ബി മുഹമ്മദ്കുട്ടി മാസ്‌റ്റർ, ഡിസിസി സെക്രട്ടറിമാരായ സി.വിനോദ്, ആർ.കെ സുരേഷ് ബാബു, രാജു പി നായർ,മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അജിത നന്ദകുമാർ,പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഫ്സൽ നമ്പ്യാരത്ത്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് രസീന സലാം,കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ പി എം ബോബൻ,ഗോപിദാസ്, സി.ഇ വിജയൻ, കേശവൻ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻ്റ് എം എൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img