01:13pm 17 August 2026
NEWS
സ്റ്റേഡിയങ്ങളിലേക്ക് ആവേശത്തിന്റെ കളിയാരവം; 'ഹയ്യോ' ആപ്പിലൂടെ കായികപ്രേമികൾക്ക് പോയിന്റുകളുടെ സുവർണ്ണ സമ്മാനം
17/08/2026  11:34 AM IST
nila
സ്റ്റേഡിയങ്ങളിലേക്ക് ആവേശത്തിന്റെ കളിയാരവം; ഹയ്യോ ആപ്പിലൂടെ കായികപ്രേമികൾക്ക് പോയിന്റുകളുടെ സുവർണ്ണ സമ്മാനം

​ദോഹ: ഗാലറികളിലെ ആർപ്പുവിളികൾക്ക് ഇനി തിളക്കമേറും, ഓരോ ഗാലറി സന്ദർശനവും സമ്മാനങ്ങളാൽ മനോഹരമാകും! ഖത്തറിലെ കായിക ലോകത്ത് ഗാലറികളിലേക്ക് ആരാധകരെ ആകർഷിക്കാനും മൈതാനങ്ങളിലെ ആവേശം വാനോളമുയർത്താനും ലക്ഷ്യമിട്ട് കായിക-യുവജന മന്ത്രാലയം 'ഹയ്യോ' (Hayyoh) എന്ന ദേശീയ ആരാധക പ്രോത്സാഹന ആപ്പിന് തുടക്കം കുറിച്ചതിലൂടെ സ്റ്റേഡിയങ്ങളിലെ ഓരോ സാന്നിധ്യവും കായിക പ്രേമികൾക്ക് വിലപ്പെട്ട സമ്മാനങ്ങളായി മാറും.
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും 'Hayyoh' ലഭ്യമാണ്.ടിക്കറ്റ് വാങ്ങുമ്പോൾ നിങ്ങളുടെ ബയോമെട്രിക് നമ്പർ നൽകി അക്കൗണ്ടുമായി ബന്ധിപ്പിക്കാം. അല്ലെങ്കിൽ ഹയ്യോ ആപ്പിൽ നിന്ന് നേരിട്ട് ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റിലേക്ക് കടന്ന് ടിക്കറ്റ് സ്വന്തമാക്കാം. തുടർന്ന് മത്സരദിനത്തിൽ സ്റ്റേഡിയത്തിൽ എത്തി സാന്നിധ്യം ഉറപ്പാക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പോയിന്റുകൾ ഓടിയെത്തും.മൈതാനങ്ങളിലെ തുടർച്ചയായ സാന്നിധ്യം നിങ്ങളെ ഹയ്യോയുടെ ഉയർന്ന മെമ്പർഷിപ്പ് തലങ്ങളിലേക്ക് ഉയർത്തുകയും കൂടുതൽ വിപുലമായ ആനുകൂല്യങ്ങൾ തുറന്നുനൽകുകയും ചെയ്യും. നെഞ്ചേറ്റുന്ന കളിക്കാർക്കായി മൈതാനങ്ങളിൽ ആർത്തുവിളിക്കുമ്പോൾ, ആവേശം സമ്മാനങ്ങളായി തിരികെയെത്തുന്ന പുതിയൊരു കായികസംസ്‌കാരത്തിനാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img