03:47am 08 November 2026
NEWS
ആവേശമായി അവധിക്കാല ക്യാമ്പ്
08/04/2025  05:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആവേശമായി അവധിക്കാല ക്യാമ്പ്

പള്ളുരുത്തി: നാടകാഭിനയവും ചിത്രരചന പഠനവുമായി നടന്ന അവധിക്കാല ക്യാമ്പ് ബാല കുതൂഹലങ്ങൾക്ക് ആവേശമായി.വേമ്പനാട്ടു കായൽക്കരയിലെ കൊത്തലങ്കോ ബ്രദേഴ്സ് ഹോം അങ്കണത്തണലിൽ നടന്നുവന്ന കളരിയിൽ അറിവിന്റെയും കലകളുടെയും പുതിയ പാഠങ്ങൾ അവർ സ്വായത്തമാക്കി.നാടക് കൊച്ചി മേഖലയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ പങ്കെടുത്തവർക്ക് മുതിർന്ന നാടക കലാകാരന്മാരായ കെ.എം ധർമ്മനും കൊച്ചിൻ ബാബുവും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ബ്രദർ ബിനോയ് ജോർജ്ജ്, അബ്ദുല്ല മട്ടാഞ്ചേരി, ഫ്രാൻസീസ് ഈരവേലി, വി.പി സ്റ്റാലിൻ, ആർ.കെ. ചന്ദ്രബാബു, കെ.ജെ. ലിന്നസ്സ്, രാഹുൽ വർഗ്ഗീസ്, ആർട്ടിസ്റ്റ് പൊന്നൻ വർഗ്ഗീസ്, സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img