
പതിവ് ബോധവത്കരണ പരിപാടികളിൽ നിന്നും വ്യത്യസ്തമാവുകയാണ് ആഞ്ചൽ 2026.ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന HPV വാക്സിനേഷൻ ക്യാമ്പയിൻ പ്രചരണത്തിൻ്റെ ഭാഗമായാണ് കോൺടെസ്റ് നടത്തിയത്. രാജഗിരി കോളേജിലെ ഇപ്സിത സാബു കാട്ടുമാൻ, പൊൻ മാധിനി, ആൻസി ജോൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജ്ഞാനപ്രദവും, ആകർഷണീയവും അതേസമയം മത്സരാർത്ഥികളുടെ അഭിരുചി, സാമൂഹിക പ്രതിബന്ധത, ആശയ വിനിമയം, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ വിലയിരുത്തുന്ന വിവിധ റൗണ്ടുകൾ മത്സരത്തിൻ്റെ ഭാഗമായി നടത്തി. ആരോഗ്യ സ്ഥിതി അസ്സസ്മെൻ്റിൻ്റെ ഭാഗമായി ഹീമോഗ്ലോബിൻ, ബോഡിമാസ് ഇൻഡക്സ്, മെറ്റബോളിക് ഏജ് സ്ക്രീനിങ് തുടങ്ങിയവ നടത്തി. ആർ യു ഹെൽത്തി, ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള അവബോധം അളക്കുന്നതിനുള്ള ആരോഗ്യ ബോധന നിർണ്ണയ റൗണ്ട്, റാംപ് വാക്ക് (വോക്ക് വിത്ത് എ മെസ്സേജ്) , മെസ്സേജ് പ്രസൻ്റഷൻ , ഇൻ്ററാക്ഷൻ റൗണ്ട് തുടങ്ങി വിവിധ റൗണ്ടു കളിലായാണ് മത്സരങ്ങൾ നടത്തിയത്. പരിപാടിക്ക് വൻ സ്വീകാര്യതയാണ് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ചത്. ക്യാൻസർ പ്രതിരോധത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിൻതുടരുന്നതിൻ്റെയും സ്ക്രീനിങ്ങിനുള്ള പ്രാധാന്യം, സ്ത്രീകളിലെ ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ഗർഭാശയഗള ക്യാൻസർ പ്രതിരോധിക്കുന്നതിൽ HPV വാക്സിനേഷൻ്റെ പ്രാധാന്യം എന്നിവ ആകർഷകവും ക്രിയാത്മകമായ രീതിയിൽ വെളിവാക്കാൻ മത്സരങ്ങൾ സഹായിച്ചു. ജില്ലയിൽ ഈ വർഷത്തെ വനിതാദിനം സ്ത്രീകളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമായ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ HPV വാക്സിനേഷൻ ക്യാമ്പയിൻ പ്രചാരണം പ്രധാന പ്രമേയമാകും. അന്തർദേശീയ വനിതാദിനത്തിൻ്റെയും, ക്യാൻസർ ബോധവത്കരണമാസാചരണത്തിൻ്റെയും ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എറണാകുളം ഡിപ്പാർട്ട്മെൻ്റ് ഓഫ് സോഷ്യൽ വർക്ക്, എൻ എസ് എസ് യൂണിറ്റ് നമ്പർ 59 , ജെൻഡർ ഇക്വിറ്റി സെൽ , വുമൺ സെൽ
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ ആരതി കൃഷ്ണൻ ഡെപ്യൂട്ടി ഡി എം ഒ , ഡോ മിനു മോഹൻ അസോസിയേറ്റ് പ്രൊഫസർ ഗവൺമെൻറ് മെഡിക്കൽ കോളേജ് കളമശ്ശേരി, ഡോ അഞ്ജു ഏയ്ഞ്ചൽ അലക്സ് , മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം കളമശ്ശേരി , രാജഗിരി കോളേജിലെ എഫ് വൈ യു ജി പി കോഡിനേറ്റർ ഡോ ലീന ലിയോൺ, ഡോ ഷോബി സണ്ണി അസിസ്റ്റൻറ് പ്രൊഫസർ എന്നിവർ വിധി കർത്താക്കളായി. പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലും സമ്മാന ദാന ചടങ്ങളിലും ഡോ ആരതി കൃഷ്ണൻ ഡെപ്യൂട്ടി ഡിഎംഒ , ഡോ.ഫാ. ഷിൻ്റോ ജോസഫ് അസിസ്റ്റൻറ് ഡയറക്ടർ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രജനി ജി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ, ഡോ. കിരൺ തമ്പി വകുപ്പ് മേധാവി രാജഗിരി കോളേജ് ഓഫ് സോഷ്യൽ വർക്ക്, ഡോ. ജിജി ജോർജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ & കൺവീനർ ജെൻഡർ ഈക്വിറ്റി സെൽ , ഡോ. സി. സുനിറോസ് ബാച്ച് കോ ഓർഡിനേറ്റർ രാജഗിരി കോളേജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു
ക്യാമ്പയിനിൻ്റെ ഭാഗമായി നടത്തുന്ന തുടർ ബോധവത്കരണ പരിപാടികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും പങ്കാളികളാവും.








