12:26am 10 November 2026
NEWS
അറക്കപ്പടിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട
05/06/2025  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അറക്കപ്പടിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട

എറണാകുളം : എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ അറക്കപടി ജയഭാരത് കോളേജിന് സമീപം വട്ടത്തറ വീട്ടിൽ ഹമീ ദിന്റെ വാടകവീട്ടിൽ  ട്രോളി ബാഗിൽ സൂക്ഷിച്ച 7.199 kg ഗ ഞ്ചാവുമായിഒഡിഷ സംസ്ഥാനത്ത് അന്തമാൻ ജില്ലയിൽ തൂമുടി ബന്ധ താലൂക്കിൽടാങ്കേസി ഗുഡ വില്ലേജിൽ ബലികുട പോലീസ് സ്റ്റേഷൻ പരിധിയിൽ ബീരാഞ്ചി നായിക് മകൻ സ്വാദിൻ നായിക് (30/25) എന്നയാളെ അറസ്റ്റ് ചെയ്തു. ടി കേസ്EEANSS ലെ NDPS CR46/25 ആയി കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ്, സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരാണ് കഞ്ചാവ് കടത്തിന് ഇയാളെ സഹായിക്കുന്നത്, മുമ്പും സമാനരീ തി യിൽ ഇയാൾ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അമ്പലമുകൾ ഭാഗത്തുനിന്നും രണ്ട് കിലോ യിൽ കൂടുതൽ കഞ്ചാവുമായി ഇയാളുടെ അടുത്ത ബന്ധുവിനെയും സ്പെഷൽ സ്‌കാഡ് അറസ്റ്റ് ചെയ്തിരുന്നു.സ്പെഷ്യൽ സ്‌ക്വാഡിലെഎക്സൈസ് സർക്കിൾ ഇൻസ്പെക്ടർപി. ശ്രീ രാജ്, എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ.എൻ.അജയകുമാർ, പ്രവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ ടി എസ് പ്രതീഷ്, കെ.എ. മനോജ്  സിവിൽ എക്സൈസ് ഓഫീസർ  M. T. ശ്രീജിത്ത്,  വനിത സിവിൽ എക്സൈസ് ഓഫീസർ വിജി,  എക്സൈസ് ഡ്രൈവർ അഫ്സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img