NEWS
കരുനാഗപ്പള്ളിയിൽ വൻ എംഡിഎംഎ വേട്ട
13/07/2025 01:25 PM IST
nila

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം 227 ഗ്രാം എംഡിഎംഎ പിടികൂടി. കരുനാഗപ്പള്ളി തഴവ സ്വദേശി അനന്തുവിന്റെ വീട്ടിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ഇന്നു പുലർച്ചെയാണ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. മുൻപും ലഹരിക്കേസുകളിൽ പ്രതിയായിട്ടുള്ള അനന്തു, എംഡിഎംഎ കേസിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും എംഡിഎംഎ കച്ചവടം നടത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് പ്രതി എംഡിഎംഎ എത്തിക്കുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപ് പറഞ്ഞു. വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടുള്ള ലഹരിക്കച്ചവടമാണ് അനന്തു നടത്തിയിരുന്നതെന്നും എക്സൈസ് ഇൻസ്പെക്ടർ വിവരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











