12:32am 08 November 2026
NEWS
എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം
18/03/2025  08:35 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം

കോതമംഗലം : കോതമംഗലം  എക്സൈസ് റേഞ്ച്  ഇന്‍സ്പെക്ടര്‍   സിജോ വര്‍ഗീസും   പാര്‍ട്ടിയും നടത്തിയ  പരിശോധനയില്‍   ഇരമല്ലൂര്‍ നിന്നും  വില്‍പ്പനയ്ക്കായി എത്തിച്ച  1.05 കിലോഗ്രാം കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശികളായ ജഹീറുള്‍ ഷെയ്ക്ക്, സലിം ഭറാജി എന്നിവരെ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍പ്പന  നടത്തിവന്നിരുന്ന സംഘം ആണ് എക്സൈസിന്റെ പിടിയിലായത്. വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി  എക്സൈസ് സംഘം  നടത്തി വരുന്ന  പരിശോധനകളുടെ ഭാഗമായി ആണ് പ്രതികള്‍ പിടിയിലായത്.ടി കേസ് NDPS CR No 32/25 ആയി രജിസ്റ്റർ ചെയ്തു. എക്സൈസ് റേഞ്ച്  ഇന്‍സ്പെക്ടറെ  കൂടാതെ പാര്‍ട്ടിയില്‍  പ്രിവന്റീവ്  ഓഫീസര്‍ ഗ്രേഡ്  മാരായ പി ബി  ലിബു, ബാബു എം റ്റി,    സിവില്‍ എക്സൈസ് ഓഫീസറായ റസാക്ക്  കെ എ എന്നിവര്‍ ഉണ്ടായിരുന്നു.

എക്സൈസ് റേഞ്ച് ഓഫീസ് കോതമംഗലം
17/05/2025  02:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് റേഞ്ച് ഓഫീസ് കോതമംഗലം

 

കോതമംഗലം : സർ, ഇന്നേ ദിവസം കോതമംഗലം റേഞ്ച് എക്സൈസ്  ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ചേർന്ന് കോതമംഗലം നെല്ലിക്കുഴി കരയിൽ വെച്ച്  2.935 ഗ്രാം MDMA, യും 5 ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിന് കോതമംഗലം താലൂക് ഇരമല്ലൂർ വില്ലേജ് നെല്ലിക്കുഴി കരയിൽ പുല്ലോളിൽ വീട്ടിൽ അബ്ദുള്ള മകൻ ഷെഫീഖ് (36/25) എന്നയാളെ അറസ്റ്റ്‌ ചെയ്ത് കേസെടുത്തു. ടി കേസ് 22(b),20(b)(ii)A of NDPS Act 1985 വകുപ്പുകൾ പ്രകാരം NDPS Cr No. 60/2025 ആയി ഈ ഓഫീസിൽ  രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ടി പാർട്ടിയിൽ ഉണ്ടായത് ബാബു എം ടി(PO gr), സോബിൻ ജോസ് (PO gr),   വികാന്ത് പി വി (CEO), ബിലാൽ പി സുൽഫി (CEO),  നൈനി മോഹൻ (WCEO)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img