
കോതമംഗലം : കോതമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഇരമല്ലൂര്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 1.05 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ ജഹീറുള്‍ ഷെയ്ക്ക്, സലിം ഭറാജി എന്നിവരെ അറസ്റ്റ് ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടത്തികൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തിവന്നിരുന്ന സംഘം ആണ് എക്സൈസിന്റെ പിടിയിലായത്. വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവ തടയുന്നതിനായി എക്സൈസ് സംഘം നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായി ആണ് പ്രതികള്‍ പിടിയിലായത്.ടി കേസ് NDPS CR No 32/25 ആയി രജിസ്റ്റർ ചെയ്തു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറെ കൂടാതെ പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മാരായ പി ബി ലിബു, ബാബു എം റ്റി, സിവില്‍ എക്സൈസ് ഓഫീസറായ റസാക്ക് കെ എ എന്നിവര്‍ ഉണ്ടായിരുന്നു.