03:21am 25 October 2026
NEWS
എക്സൈസ് വകുപ്പ് ജില്ലാതല കലാകായികമേള 2026 സംഘടിപ്പിച്ചു
24/10/2026  10:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് വകുപ്പ് ജില്ലാതല കലാകായികമേള 2026 സംഘടിപ്പിച്ചു
HIGHLIGHTS

എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി നടത്തിയ ജില്ലാതല കായികമേള 2026 ന്റെ ഉദ്ഘാടനം മധ്യമേഖല കൊച്ചി,ജോയിന്റ് എക്സൈസ് കമ്മീഷണർ  എസ്. വിനോദ് കുമാർ നിർവഹിക്കുന്നു.

ജില്ലയിലെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാതല കായികമേള 2026 സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം മധ്യമേഖലാ കൊച്ചി, ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ നിർവഹിച്ചു.

കേരള സംസ്ഥാന എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഊർജസ്വലമായ ആരോഗ്യ പരിപാലനത്തിലൂടെ വകുപ്പിൻ്റെ സർവ്വതോന്മുഖമായ മുന്നേറ്റം ഉറപ്പിക്കുന്നതിനുമാണ് സംസ്ഥാന കലാകായികമേള സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.

എക്സൈസ് വകുപ്പിന്റെ 22 -ാമത് ജില്ലാതല കലാകായികമേളയാണ് ആലുവ മാറമ്പിള്ളി, എംഇഎസ് കോളേജ് ക്യാമ്പസിൽ അരങ്ങേറിയത്. 450 ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് കലാകായിക മേളയിൽ പങ്കെടുത്തത്.

ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. കെ. സതീഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ,ക്രൈം ബ്രാഞ്ച് ജോയ് ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, നിയമം ഷാജി എസ് രാജൻ, എം ഇ എസ് കോളേജ് മാറമ്പിള്ളി പ്രിൻസിപ്പൽ പി. പി. മൻസൂർ അലി, കെ എസ് ഇ ഒ എ സംസ്ഥാന പ്രസിഡന്റ് എ.ജോസ് പ്രതാപ്, കെ എസ് ഇ എസ് എ സംസ്ഥാന പ്രസിഡന്റ് സാജൻ പോൾ, സെക്രട്ടറി എം.വി. ബിജു, മറ്റു പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img