12:33am 08 November 2026
NEWS
കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട.
19/03/2025  04:44 PM IST
സണ്ണി ലുക്കോസ്
കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട.

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. 

ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്. 

ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്. 

റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിനുള്ളിൽ നിന്നും രണ്ടു കിലോ കഞ്ചാവും കണ്ടെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img