10:53am 09 November 2026
NEWS
എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം
25/04/2025  11:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം

കോതമംഗലം : ഇന്നേ ദിവസം 03.45  PM മണി സമയത്ത്  കോതമംഗലം  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ Rajesh John & പാർട്ടിയും ചേർന്ന് കോതമംഗലം താലുക്ക്, ഇരമല്ലൂര്‍ വില്ലേജില്‍  കുറ്റിലഞ്ഞി-പുതുപ്പാലം  കരയില്‍  നിന്നും  അനധികൃതമായി 6.861 ഗ്രാം ഹെറോയിന്‍ കൈവശം വെച്ച്  കൈകാര്യം ചെയ്ത് വന്ന അസ്സം സംസ്ഥാനത്ത്, മോറിഗോണ്‍ ജില്ലയില്‍, ലഹരിഘട്ട് താലൂക്കില്‍, ലോചനബോറി വില്ലേജില്‍, ലോചനബോറി പോസ്റ്റ്‌ ഓഫിസ് പരിധിയില്‍, അബ്ദുല്‍ ജബ്ബാര്‍ മകന്‍ അജിജുല്‍ ഇസ്ലാം (39/25) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS  ആക്ട് 21(b) വകുപ്പ് പ്രകാരം NDPS ക്രൈം   50/2025 ആയി കോതമംഗലം റേഞ്ച് ഓഫീസിൽ ടി  കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.ടിയാന്റെ പക്കൽ നിന്നും 90 പ്ലാസ്റ്റിക് ഡപ്പികൾ അടക്കം ചെയ്ത നിലയിലാണ് ഹെറോയിൻ  കണ്ടെടുത്തത്. ടിയാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്യുന്നതിനുള്ള നടപടികള്‍ കോതമംഗലം റേഞ്ച് ഇന്‍സ്പെക്ടര്‍ കൈകൊണ്ടിട്ടുള്ളതാണ് .

എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം
10/05/2025  01:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം

കോതമംഗലം : ഇന്നേ ദിവസം കോതമംഗലം  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കോതമംഗലം താലൂക്ക്,കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ XI /12  നമ്പർ വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ സൂക്ഷിച്ചു വെച്ചത്  കണ്ടെടുത്ത് കോതമംഗലം താലൂക്കിൽ, കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ ഈഴകുന്നേൽ വീട്ടിൽ മോഹനൻ മകൻ അനീഷ് (34/25) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി ആക്ട് 55(g)വകുപ്പ് പ്രകാരം  അബ്കാരി ക്രൈം   26/2025 ആയി കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ ടി കേസ് രജിസ്റ്റർചെയ്തിട്ടുള്ളതാണ്.. മാമലകണ്ടം പ്രദേശത്തുള്ള ഹോം സ്റ്റേകളിൽ ചാരായം നിർമിച്ചു വിതരണം ചെയ്യുവാൻ  സൂക്ഷിച്ച വാഷാണ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) മാരായ ഷമീർ വി. എ, ദെദു വി. സി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നൈനി മോഹൻ  ഉണ്ടായിരുന്നു.പ്രതിയെയും കേസ്സ് രേഖകളും തൊണ്ടി മുതലുകളും  തുടർ നടപടികൾക്കായി കുട്ടമ്പുഴ റേഞ്ച് ഓഫിസിനു കൈ മാറിയിട്ടുള്ളതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img