
കോതമംഗലം : ഇന്നേ ദിവസം 03.45 PM മണി സമയത്ത് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ Rajesh John & പാർട്ടിയും ചേർന്ന് കോതമംഗലം താലുക്ക്, ഇരമല്ലൂര്‍ വില്ലേജില്‍ കുറ്റിലഞ്ഞി-പുതുപ്പാലം കരയില്‍ നിന്നും അനധികൃതമായി 6.861 ഗ്രാം ഹെറോയിന്‍ കൈവശം വെച്ച് കൈകാര്യം ചെയ്ത് വന്ന അസ്സം സംസ്ഥാനത്ത്, മോറിഗോണ്‍ ജില്ലയില്‍, ലഹരിഘട്ട് താലൂക്കില്‍, ലോചനബോറി വില്ലേജില്‍, ലോചനബോറി പോസ്റ്റ് ഓഫിസ് പരിധിയില്‍, അബ്ദുല്‍ ജബ്ബാര്‍ മകന് അജിജുല്‍ ഇസ്ലാം (39/25) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS ആക്ട് 21(b) വകുപ്പ് പ്രകാരം NDPS ക്രൈം 50/2025 ആയി കോതമംഗലം റേഞ്ച് ഓഫീസിൽ ടി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.ടിയാന്റെ പക്കൽ നിന്നും 90 പ്ലാസ്റ്റിക് ഡപ്പികൾ അടക്കം ചെയ്ത നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. ടിയാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ കോതമംഗലം റേഞ്ച് ഇന്‍സ്പെക്ടര്‍ കൈകൊണ്ടിട്ടുള്ളതാണ് .

കോതമംഗലം : ഇന്നേ ദിവസം കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കോതമംഗലം താലൂക്ക്,കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ XI /12 നമ്പർ വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ സൂക്ഷിച്ചു വെച്ചത് കണ്ടെടുത്ത് കോതമംഗലം താലൂക്കിൽ, കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ ഈഴകുന്നേൽ വീട്ടിൽ മോഹനൻ മകൻ അനീഷ് (34/25) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി ആക്ട് 55(g)വകുപ്പ് പ്രകാരം അബ്കാരി ക്രൈം 26/2025 ആയി കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ ടി കേസ് രജിസ്റ്റർചെയ്തിട്ടുള്ളതാണ്.. മാമലകണ്ടം പ്രദേശത്തുള്ള ഹോം സ്റ്റേകളിൽ ചാരായം നിർമിച്ചു വിതരണം ചെയ്യുവാൻ സൂക്ഷിച്ച വാഷാണ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) മാരായ ഷമീർ വി. എ, ദെദു വി. സി, വനിതാ സിവിൽ എക്സൈസ് ഓഫിസർ നൈനി മോഹൻ ഉണ്ടായിരുന്നു.പ്രതിയെയും കേസ്സ് രേഖകളും തൊണ്ടി മുതലുകളും തുടർ നടപടികൾക്കായി കുട്ടമ്പുഴ റേഞ്ച് ഓഫിസിനു കൈ മാറിയിട്ടുള്ളതാണ്.











