04:01am 10 November 2026
NEWS
വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി
10/05/2025  01:29 PM IST
സണ്ണി ലുക്കോസ്
വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

അങ്കമാലി : പാലിശ്ശേരി ജംഗ്ഷനിൽഎക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്ഒഡീഷ സ്വദേശി ഫാരിൻ ബലിയാർ സിംഗാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത് ഇയാളുടെ ബാഗിൽ നിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റിന്റെ ഭാഗമായി ആയിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന.പിടികൂടുന്ന സമയത്ത് ലഹരിയിൽ ആയിരുന്ന പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാൾ ആലപ്പുഴ അരൂർ സ്റ്റേഷൻ പരിധിയിലും മുൻപ് കേസിൽ ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.പിടികൂടിയ കഞ്ചാവിന് മുപ്പതിനായിരത്തിലധികം രൂപ വില വരും.അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി കെ ബിജു , പ്രവൻ്റീവ്ഓഫീസർ ഗ്രേഡുമാരായ വിപിൻദാസ് KV,രാജേഷ് VB,സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ കെ ആർ,പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ കെ. എസ് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img