NEWS
ദേശീയ ദിനാഘോഷത്തിൽ അറിവിന്റെ മികവ്: മലർവാടി ഖത്തർ ക്വിസ് മത്സരത്തിൽ ഐൻ ഖാലിദ് വെസ്റ്റ് ടീം ജേതാക്കൾ
21/12/2025 08:41 PM IST
nila

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലർവാടി ഖത്തർ റയ്യാൻ സോൺ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ദേശീയ ദിന ക്വിസ് മത്സരത്തിൽ ഐൻ ഖാലിദ് വെസ്റ്റ് ടീം ജേതാക്കളായി. മാസിൻ ബസ്സാം, അഹ്യാൻ ഷഫീഖ് എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
മുഹമ്മദ് ഇഹ്സാൻ ഷമീർ, അയാസ് അഹ്മദ് എന്നിവർ ഉൾപ്പെട്ട അൽ വാബ് ടീം രണ്ടാം സ്ഥാനവും, മുഹമ്മദ് റയ്യാൻ, തമീമ തമിം എന്നിവരടങ്ങുന്ന ഐൻ ഖാലിദ് ഈസ്റ്റ് ടീം മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം.എം. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ അറിവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിൽ ഇത്തരം മത്സരങ്ങൾ നിർണായകമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










