08:55am 13 November 2026
NEWS
സകാത്ത് നിർവഹണത്തിൽ മികവ്: മാതൃകയായ ഖത്തരി കമ്പനികൾക്ക് ബഹുമതി
17/11/2025  12:09 PM IST
nila
സകാത്ത് നിർവഹണത്തിൽ മികവ്: മാതൃകയായ ഖത്തരി കമ്പനികൾക്ക് ബഹുമതി

ദോഹ: അവകാഫ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്‌സ് വകുപ്പ് ഈ വർഷത്തെ സകാത്ത് നിർവഹിച്ച ഖത്തർ കമ്പനികളെ ആദരിച്ചു. സമൂഹ ഐക്യവും കോർപ്പറേറ്റ് ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിൽ ഇവരുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സകാത്ത് വകുപ്പ് ഡയറക്ടർ മലല്ലാഹ് അബ്ദുറഹ്മാൻ അൽ ജാബർ പറഞ്ഞു.
150-ത്തിലധികം കമ്പനികളുടെ സാമ്പത്തിക രേഖകൾ വിലയിരുത്തി സകാത്ത് കണക്കാക്കുന്നതിനുള്ള സേവനം ഈ വർഷം വകുപ്പ് ഒരുക്കിയിരുന്നു. സകാത്ത് അടച്ച സ്ഥാപനങ്ങളെ ഉത്സാഹപ്പെടുത്തുക, കൂടുതൽ കമ്പനികളെ സകാത്ത് നിർവഹണത്തിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യത്തോടെ ബഹുമതിപ്പത്രങ്ങളും സ്മാരക ശിൽപ്പങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img