07:51pm 10 November 2026
NEWS
എക്‌സല്‍ 2025 ലോഗോ പ്രകാശനം നിര്‍വഹിച്ചു
03/08/2025  11:10 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്‌സല്‍ 2025 ലോഗോ പ്രകാശനം നിര്‍വഹിച്ചു

കൊച്ചി: തൃക്കാക്കര ഗവ. മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ വാര്‍ഷിക ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റായ എക്‌സല്‍ 2025 പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധയിനം ശാസ്ത്ര- കലാപരിപാടികള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പെടുന്ന ദേശീയതല ശാസ്ത്ര- സാങ്കേതിക മേളയായ എക്‌സലിന് ഇതോടെ തുടക്കം കുറിച്ചു. 

സുമതി വളവ് സിനിമയുടെ അണിയറ പ്രവര്‍ത്തകരായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ എന്നിവരടങ്ങുന്ന വന്‍ താരനിര പ്രകാശനം നിര്‍വഹിച്ചു. മൈക്രോസോഫ്റ്റില്‍ സീനിയര്‍ യു എക്‌സ് എഞ്ചിനീയറായ ജോബി ജോയ്  വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഡെനാഡ സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷുഹാദ്  മെര്‍ച്ചണ്ടൈസ് പ്രകാശനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ ഇ.എസ്. അധ്യക്ഷത വഹിച്ചു. എക്‌സല്‍ ഇന്‍ചാര്‍ജ് ഡോ. ബിന്ദു വി. സ്വാഗത പറഞ്ഞു. 

മേളയുടെ 26-ാമത് പതിപ്പാണ് ഈ വര്‍ഷം അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ രീതിയിലുള്ള ലോഗോ ലോഞ്ച് അവതരണത്തിനെ വിദ്യാര്‍ത്ഥികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. താന്‍ ഇത്തരമൊരു ലോഗോ ലോഞ്ച് ആദ്യമായാണ് കാണുന്നതെന്നും എക്‌സലിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് അര്‍ജുന്‍ അശോകന്‍ പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img